സർക്കസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?)[പ്രദർശിപ്പിക്കുക]
http://ml.wikipedia.org/wiki/Circusട്രപ്പീസുകളി, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ തുടങ്ങിയ പ്രകടനങ്ങളുമായി നാടുനീളം സഞ്ചരിക്കുന്ന ഒരു കമ്പനിയെയാണ് സർക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്. ചിലപ്പോൾ സർക്കസ് കൂടാരത്തിലെ അഭ്യാസികൾ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.
[തിരുത്തുക] കേരളത്തിൽ
കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സ് സ്കൂൾ അദ്ദേഹം 1901-ൽ തലശ്ശേരിയിൽ ആരംഭിച്ചു. ഇന്ത്യൻ സർക്കസ്സിന്റെ കളിത്തൊട്ടിലായാണ് അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാൻഡ് സർക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണൻ 1904-ൽ ചിറക്കരയിൽ ആരംഭിച്ചതാണ്[1].
ეს რა დამწერლობაა???